കാരുണ്യത്തിന്റെ കൈത്താങ്ങ്; കാച്ചടി ടൗൺ മുസ്ലിം ലീഗ് നിർമ്മിക്കുന്ന ബൈത്തുറഹ്മയ്ക്ക് തറക്കല്ലിട്ടു


കാച്ചടി: കാച്ചടി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിനായി നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ (സ്നേഹഭവനം) നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വീടിന്റെ കുറ്റിയടിക്കൽ കർമ്മം മുൻ മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ്‌ കുട്ടി ഹാജി, സദർ സലാം ഫൈസി എന്നിവർ ചേർന്ന് നിർവഹിച്ചു.

​ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൗൺ മുസ്ലിം ലീഗ് ബൈത്തുറഹ്മ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ വാർഡ് മെമ്പർ, മുസ്ലിം ലീഗ് - കെ.എം.സി.സി നേതാക്കൾ, പ്രവർത്തകർ, നാട്ടുകാർ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

News Desk | Karumbil Live

Previous Post Next Post
WhatsApp