പരപ്പനങ്ങാടിയിൽ ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു;


പരപ്പനങ്ങാടി: അടിയന്തര ഘട്ടങ്ങളിൽ പ്രഥമശുശ്രൂഷ നൽകേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ഡിവിഷൻ 29-ൽ ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ താമസക്കാർക്കായാണ് ഈ പ്രയോജനപ്രദമായ ക്ലാസ് ഒരുക്കിയത്.

ഡിവിഷൻ കൗൺസിലർ ഉണ്ണിക്കൃഷണൻ കേലച്ചം കണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സമീക്ഷ ആയുർവേദ ഹോസ്പിറ്റൽ എം.ഡി ഡോ. സേതുനാഥ് ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ ട്രോമാകെയർ ബി.എൽ.എസ് (Basic Life Support) ട്രയിനർമാരായ അനസ് തിരുത്തിയാട്, സിയാദ് തിരുത്തിയാട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അപകടഘട്ടങ്ങളിൽ എങ്ങനെ ശാസ്ത്രീയമായി ഇടപെടാം എന്നതിനെക്കുറിച്ച് ഇവർ ക്ലാസെടുത്തു.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്


Previous Post Next Post
WhatsApp