രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; പാതിരാത്രി ഹോട്ടലിൽ നിന്നും പിടികൂടി

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; പാതിരാത്രി ഹോട്ടലിൽ നിന്നും പിടികൂടി


പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പാലക്കാട് നഗരത്തിലെ ഹോട്ടലിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് (SIT) ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ലൈംഗിക പീഡനം, നിർബന്ധിത ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും, പുതിയതായി ലഭിച്ച മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.
തൃശ്ശൂരിലായിരുന്ന രാഹുൽ രാത്രി 9 മണിയോടെയാണ് പാലക്കാട്ടേക്ക് തിരിച്ചെത്തിയത്. പുതിയ പരാതി ലഭിച്ചതിന് പിന്നാലെ അദ്ദേഹം പോലീസിന്റെ പൂർണ്ണ നിരീക്ഷണത്തിലായിരുന്നു. അതീവ രഹസ്യമായാണ് പോലീസ് നീക്കം നടത്തിയത്. പരാതിക്കാരിയായ യുവതി രാഹുലിനെതിരെ നിർണ്ണായക തെളിവുകൾ കൈമാറിയതായും സൂചനയുണ്ട്.
Previous Post Next Post
WhatsApp