| വാട്ടർ അതോറിറ്റി അസി: എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി മനുഷ്യാവകാശ പ്രവർത്തകർ ചർച്ച നടത്തുന്നു |
ചെമ്മാട് കക്കാട് റോഡ് റീ ടാറിങ് വാട്ടർ അതോറിറ്റി അസി: എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ച നടത്തി
തിരൂരങ്ങാടി : കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പ്രവർത്തനത്തിനായി വെട്ടിപ്പൊളിച്ച റോഡ് പുനഃസ്ഥാപിക്കാത്തത് സംബന്ധിച്ച് കേരള വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജമാൽ കാലടിയുമായി സാമൂഹ്യപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകരുമായ അബ്ദുറഹീം പൂക്കത്ത് , അബ്ദുൽ അസീസ് പി എൻ, ഷുക്കൂർ പി എം, എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തുന്ന സംസ്ഥാനപാതയായി കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന റോഡ് മാസങ്ങളോളം റോഡ് പ്രവർത്തിയുടെ പേരിൽ വെട്ടി പൊളിപ്പിച്ചിട്ടതിനെതിരെ പൊതുജനങ്ങളുടെ ഭാഗത്തെ പ്രയാസങ്ങൾ വിശദീകരിക്കുകയും ചെയ്തു. നാടുകാണി പരപ്പനങ്ങാടി പാതയിൽ ചെമ്മാട് മുതൽ തിരൂരങ്ങാടി വരെ വിവിധഭാഗങ്ങളിലാണ് റോഡുകൾ വെട്ടിപ്പൊളിച്ച് വർഷങ്ങളായിട്ടും പൂർവ്വ സ്ഥിതിയിലാക്കാതെ ഇപ്പോഴും പൊടിപടലങ്ങൾ കാരണം യത്ര ദുരിതം നേരിടുന്നത്.
സംസ്ഥാന പാതയായതിനാൽ വാഹനങ്ങളുടെ തിരക്ക് കാരണവും പൊടിശല്യം രൂക്ഷമാവുകയും അപകടങ്ങൾ വർധിക്കുകയും ചൈതത് ജനങ്ങളെ നിത്യരോഗികളാക്കുന്നതിനാൽ പൊതുജനങ്ങൾങ്ങൾക്കിടയിലും വൻ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. മൂന്നു ദിവസങ്ങൾക്കകം റോഡ് പണി ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.