🇮🇳 കക്കാട് 12-ാം ഡിവിഷൻ അംഗൻവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
കക്കാട്: രാജ്യത്തിൻ്റെ 77-ാം റിപ്പബ്ലിക് ദിനം കക്കാട് 12-ാം ഡിവിഷൻ അംഗൻവാടിയിൽ വിപുലമായി ആഘോഷിച്ചു. ഡിവിഷൻ കൗൺസിലർ ഇഖ്ബാൽ ദേശീയ പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അംഗൻവാടി അധ്യാപിക ഉഷ ടീച്ചർ റിപ്പബ്ലിക് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ അംഗൻവാടിയിലെ കുരുന്നുകൾ, രക്ഷിതാക്കൾ, അയൽവാസികൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ദേശസ്നേഹത്തിൻ്റെ സന്ദേശം പകർന്ന ചടങ്ങ് കുട്ടികൾക്ക് വേറിട്ട അനുഭവമായി.