യുവജനങ്ങൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ്; 'കണക്ട് ടു വർക്ക്' പദ്ധതിക്ക് അംഗീകാരം: മന്ത്രിസഭാ തീരുമാനങ്ങൾ



തിരുവനന്തപുരം: യുവാക്കൾക്ക് നൈപുണ്യ പരിശീലനത്തിനും തൊഴിൽ പരീക്ഷാ പഠനത്തിനും സഹായം നൽകുന്ന 'കണക്ട് ടു വർക്ക്' പദ്ധതി ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട് സംസ്ഥാന മന്ത്രിസഭ. ഇന്ന് (14.01.2026) ചേർന്ന മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്.

1. 'കണക്ട് ടു വർക്ക്' പദ്ധതി; 1000 രൂപ സ്കോളർഷിപ്പ്

മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം നൽകി.

  • ആനുകൂല്യം: അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്ക് പ്രതിമാസം 1000 രൂപ വീതം 12 മാസത്തേക്ക് സ്കോളർഷിപ്പ്.
  • യോഗ്യത: 18-നും 30-നും ഇടയിൽ പ്രായമുള്ളവർ. കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷത്തിൽ താഴെയായിരിക്കണം.
  • ലക്ഷ്യവിഭാഗം: നൈപുണ്യ പരിശീലനം നേടുന്നവർ, PSC/UPSC/Bank/Railway തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ.
  • അപേക്ഷിക്കേണ്ടത്: eemployment.kerala.gov.in എന്ന പോർട്ടൽ വഴി.

2. പുതിയ തസ്തികകൾ

സർക്കാർ ആർട്സ് & സയൻസ് കോളേജുകളിൽ പുതുതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 അധ്യാപക തസ്തികകൾ സൃഷ്ടിക്കും.

3. സ്മാരകങ്ങൾക്ക് ഭൂമി

  • കോടിയേരി ബാലകൃഷ്ണൻ സ്മാരകം: തലശ്ശേരി വാടിക്കകത്ത് പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ 1.139 ഏക്കർ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകും.
  • കെ.എം മാണി സ്മാരകം: തിരുവനന്തപുരം കവടിയാറിൽ കെ.എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷന് 25 സെൻ്റ് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകും.

4. കായിക താരങ്ങൾക്ക് നിയമനം

ജോലിയിൽ പ്രവേശിക്കാത്ത കായിക താരങ്ങളുടെ 26 ഒഴിവുകളിൽ, വിരമിച്ച 20 പേരെ റെഗുലർ ഒഴിവുകളിലും, കായികരംഗത്ത് തുടരുന്ന 6 പേരെ സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കും.

5. മനുഷ്യത്വപരമായ ഇടപെടൽ

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 90% അംഗവൈകല്യം സംഭവിച്ച കണ്ണൂർ എളയാവൂർ സ്കൂളിലെ അധ്യാപകൻ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്താൻ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു.

News Desk | Karumbil Live



Search Description: Kerala Cabinet approves Connect to Work scholarship scheme for youth, land allocation for Kodiyeri and KM Mani memorials, and creation of new teaching posts.

Previous Post Next Post
WhatsApp