കോഴിക്കോട് കുന്ദമംഗലത്ത് വാഹനാപകടം; കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 3 പേർ മരിച്ചു
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ ദാരുണമായി മരണപ്പെട്ടു. പുലർച്ചെ മൂന്ന് മണിയോടെ കാറും മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാർ യാത്രക്കാരായ വാവാട് സ്വദേശി നിഹാൽ, ഈങ്ങാപ്പുഴ സ്വദേശി ഫാസിൽ എന്നിവരും, പിക്കപ്പ് വാനിലുണ്ടായിരുന്ന വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരുമാണ് മരണപ്പെട്ടത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായും വിവരമുണ്ട്.