SSLC,+2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും,കേരള കിക്ക് ബോക്സിംഗ് ചാമ്പ്യന്മാരെയും JBM അനുമോദിച്ചു


 വള്ളിക്കുന്ന് | ജവഹർ ബാൽ മഞ്ച് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ് നേതൃത്വത്തിൽ സിബി ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച്, ഈ വർഷത്തെ +2, SSLC പരീക്ഷയിൽ Full A+ കരസ്ഥമാക്കിയ കുട്ടികളെയും, കേരള കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയിച്ച കുട്ടികളുമടക്കം 100ലധികം പേരെ അനുമോദിക്കലും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി. 



അനുമോദന ചടങ്ങ് JBM സ്റ്റേറ്റ് കോ: ഓഡിനേറ്റർ ഷമീർ മാസ്റ്റർഉദ്ഘാടനം ചെയ്തു. JBM മണ്ഡലം ചീഫ് കോ.ഓർഡിനേറ്റർ മേച്ചേരി അശോകൻ അധ്യക്ഷത വഹിച്ചു. ശ്രീ.എം വി സക്കറിയ (റിട്ട.അസി. രജിസ്ട്രാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി) കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു.


JBM കോ. ഓഡിനേറ്റർ ഗോപാലകൃഷ്ണൻ ടി.പി സ്വാഗതവും അജേഷ് മേച്ചേരി നന്ദിയും പറഞ്ഞു.കോൺഗ്രസ്സ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് ഉണ്ണി മൊയ്തു, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷറഫുദ്ധീൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സലീൽ പി.വി, JBM ജില്ല കോ.ഓർഡിനേറ്റർ ഫിറോസ് അണ്ണക്കൻ പാട്,നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ, JBM നിയോജക മണ്ഡലം കോ. ഓർഡിനേറ്റർ രാഹുൽ ജി നായർ, അനിതദാസ്, വിനോദ് തറോൽ, അസീസ് അരീമ്പ്ര,ശിവദാസൻ പി , എന്നിവർ ഉപഹാര സമർപ്പണം നടത്തി.

Previous Post Next Post
WhatsApp