📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

മുഖ്യമന്ത്രിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രകോപനം;സി പി ഐ എം പ്രതിഷധം സംഘടിപ്പിച്ചു

📢 Published: IST 🔄 Updated: IST


 തിരൂരങ്ങാടി |വിമാനത്തിലും റോഡിലും മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്തി പ്രകോപനം സൃഷ്ടിക്കുന്ന കോണ്‍ഗ്രസ്സിനെതിരെ ചെമ്മാട് ടൗണില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നിരന്തരം നടത്തുന്ന ഒറ്റ തിരിഞ്ഞുള്ള അക്രമ ശ്രമങ്ങൾ അപലപനീയമാണെന്ന് ഉല്‍ഘാടനം ചെയ്ത് ലോക്കല്‍ സെക്രട്ടറി കെ.രാമദാസ് പറഞ്ഞു. 

കാക്കനാട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമ ശ്രമം നടത്തിയത്.അക്രമത്തില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ ചില്ല് തകര്‍ന്നിരുന്നു.

എം.പി ഇസ്മയില്‍,ഇ.പി മനോജ്,വി.കെ ഹംസ,ടി.പി ബാല സുബ്രമണ്യന്‍,എം.പി സക്കീര്‍,കെ.ടി ദാസന്‍,കമറു കക്കാട്

നിധീഷ് ചെമ്മാട്,ഹമീദ് തടത്തില്‍,ഷാഫി മക്കാനിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Join WhatsApp Group Send News / Ads