ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ടീമംഗങ്ങൾക്കുള്ള യൂണിഫോം തിരുരങ്ങാടി സബ് ഇൻ്പെക്ടർ പ്രകാശനം നടത്തി




 മലപ്പുറം : ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ടീമംഗങ്ങൾക്കുള്ള യൂണിഫോം പ്രകാശനം മലപ്പുറം തിരൂരങ്ങാടി പോലീസ് 
സബ് ഇൻസ്‌പെക്‌ടർ എൻ മുഹമ്മദ് റഫീഖ് ,സബ് ഇൻസ്‌പെക്‌ടർ ജീഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ മലപ്പുറം ജില്ല ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ഭാരവാഹികൾ പങ്കെടുത്തു .

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി സേവന സന്നദ്ധരായ ഒരുകൂട്ടം യുവാക്കളും സ്ത്രീകളുമടങ്ങുന്ന വലിയ സംഘം തന്നെ ആക്‌സിഡന്റ് റെസ്‌ക്യൂ ടീമിനായി സേവനമനുഷ്ഠിക്കുന്നുണ്ട് വാഹനാപകടങ്ങൾ , പെട്ടെന്ന് ഉണ്ടാകുന്ന മറ്റ് അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ കാണാതായവരെ കണ്ടെത്തൽ. പുഴയിലും മറ്റും വെള്ളത്തിൽ മുങ്ങി ഉള്ള അപകടങ്ങൾ എന്നിവയിലടക്കം ഉള്ള രക്ഷാപ്രവർത്തനങ്ങൾ ആക്‌സിഡന്റ് റെസ്‌ക്യൂ ടീമംഗങ്ങളുടെ മുൻകാല പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം പൊതുജനങ്ങളുടെപ്രശംസക്ക് കാരണമായിട്ടുണ്ട് . 


Previous Post Next Post
WhatsApp