താനൂർ റെയിൽവേ മേൽപ്പാല നിർമാണത്തിനായി അടച്ചിട്ട താനൂർ - തെയ്യാല റോഡ് റെയിൽവേ ഗേറ്റ് തുറക്കാൻ തീരുമാനമായി.


 താനൂര്‍ |  മന്ത്രി വി അബ്ദുറഹിമാൻ സതേൺ റെയിൽവേ മാനേജരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പാലം നിർമ്മാണത്തിനായി മാസങ്ങളായി റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. 


തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്പ്രസിന് തിരൂരിലെ സ്റ്റോപ് ഒഴിവാക്കിയ തീരുമാനവും റദ്ദാക്കുമെന്ന് റെയിൽവേ അധികൃതർ യോഗത്തെ അറിയിച്ചു.


   സതേൺ റെയിൽവേ ജനറൽ മാനേജർ ബി ജി മല്ലയ്യ, തിരുവനനന്തപുരം ഡിആർഎം മുകുന്ദ്, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ജെറിൻ ജി ആനന്ദ്, പ്ലാനിംങ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഷാജി റോയ്, സതേൺ റെയിൽ വേ ഡെപ്യൂട്ടി ജനറൽ മാനേജർ സെന്തമിഴ് സെൽവൻ എന്നിവർ മന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തു.

Previous Post Next Post
WhatsApp