പരപ്പനങ്ങാടി | ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപെട്ട വിഷയത്തിൽ മറ്റു ബദൽ മാർഗങ്ങൾ കണ്ടെത്തുന്നത് വരെ വ്യാപാരികളെ ദ്രോഹിക്കരുത് എന്ന് ആവശ്യപെട്ട് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുനിസിപ്പൽ ചെയർമാൻ, മുനിസിപ്പൽ സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.
കച്ചവട സ്ഥാപനങ്ങളിൽ വ്യാപാരികളെദ്രോഹിക്കുന്ന രീതിയിലുള്ള മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അയവ് വരുത്തി വ്യാപാരികൾക്ക് അനുഭാവ പൂർണമായ സമീപനം സ്വീകരിക്കണമെന്നും ആവശ്യപെട്ടു.
യൂണിറ്റ് പ്രസിഡണ്ട് അഷറഫ് കുഞ്ഞാവാസ്,ജ: സെക്രട്ടറി വിനോദ് Av, മുഖ്യ രക്ഷാധികാരി മാനുഹാജി, സെക്രട്ടറി മുജീബ് ദിൽദാർ,ട്രഷറർ ഹരീഷ് ബ്രാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

