തിരുരങ്ങാടി | മികവാർന്ന സേവന പ്രവർത്തന ങ്ങളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്‌ടിച്ച വ്യക്തികൾക്കായ് , അബുദാബി കെഎംസിസി ഏർപ്പെടുത്തിയ പ്രഥമ ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ് പത്മശ്രീ കെ വി റാബിയക്കു സമർപ്പിച്ചു . തിരൂരങ്ങാടി -വെള്ളിലക്കാട് വീട്ടിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പണക്കാർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അവാർഡ് ദാനം നിർവഹിച്ചു ഒരു ലക്ഷം രൂപയും പ്രശംസ ഫലകവുമാണ് ഇൻസൈറ്റ് അവാർഡ്.
ശാരീരിക വൈകല്യങ്ങളെ വിധി യെ മാറ്റി നിർത്താതെ തന്റെ കർമ മേഖല തിരഞ്ഞെടുക്കുകയും അതിലോടെ ചുറ്റുമുള്ളവർക്ക് വെളിച്ചമേവുകയും ചെയ്ത അതുല്യ വ്യക്തിത്വമാണ് കെ വി റാബിയ എന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു . വിദ്യ പകർന്നു നൽകലും , ജീവിക്കുവാൻ ഉള്ള മാർഗം കാണിച്ചു കൊടുക്കലും മഹത്തായ ഒരു ജീവ കാരുണ്യ പ്രവർത്തനമാണ് . സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കു ഏറ്റവും ഇഷ്ടപ്പെട്ട കർമ മായിരുന്നു ഇത് . അബുദാബി കെഎംസിസി ഹൈദരലി തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ ഇൻസൈറ്റ് അവാർഡ് ഏറെ പ്രസക്ത മാകുന്നതാണെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു .
ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം എ സലാം മുഖ്യഥിതി യായിരുന്നു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ അദ്ധ്യ ക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, കെ പി മുഹമ്മദ് കുട്ടി, പി എസ് എച് തങ്ങൾ , സി എച്ച് മഹമൂദ് ഹാജി, ,റസാഖ് ഒരുമനയൂർ, ഇ ടി എം സുനീർ , എ. സഫീഷ് ,കെ കെ അഷ്‌റഫ് , എ കെ മുസ്തഫ , സി പി ഇസ്മായിൽ, യു. കെ മുസ്തഫ മാസ്റ്റർ,ഇക്ബാൽ കല്ലുങ്ങൽ, കെ കെ ഹംസ കോയ, യു.എ റസാഖ്, സി എച്ച് അയ്യൂബ്, കളപ്പാട്ടിൽ അബു ഹാജി , സി പി മുസ്തഫ, പി എം എ ജലീൽ, ഉസ്മാന ലി പാലത്തിങ്ങൽ, ഇ, പി ബാവ,അരിമ്പ്ര മുഹമ്മദലി അരിമ്പ്ര സുബൈർ ,സി എച്ച് അബൂബക്കർ സിദ്ധീഖ് , കെ .മുയീനുൽ ഇസ്ലാം , പി. കെ അസറുദ്ധീൻ, ഒടുങ്ങാട്ട് ഇസ്മായിൽ സി, എച്ച് അജാസ്,തുടങ്ങിയവർ പങ്കെടുത്തു
