തിരൂരങ്ങാടി | മനുഷ്യാവകാശ കമ്മീഷന് തിരുവങ്ങാടി നഗരസഭാ സെക്രട്ടറി നൽകിയ മറുപടിയിൽ തിരൂരങ്ങാടി നഗരസഭയിലുള്ള ശൗചാലയം ചെമ്മാട് ടൗണിലേക്ക് വരുന്ന സാധാരണക്കാരായ യാത്രക്കാർക്കും പൊതുജനങ്ങൾക്കും പൊതു ശൗചാലയം ആയി ഉപയോഗിക്കാം എന്ന നിലയിൽ മറുപടി നൽകിയിട്ടുണ്ട്
ചെമ്മാട് ടൗണിൽ വരുന്ന യാത്രക്കാരും സാധാരണക്കാരായ പൊതുജനങ്ങളും ഈ സംവിധാനം ഉപയോഗിക്കണം നിലവിൽചെമ്മാട് ടൗണിൽ ഉണ്ടായിരുന്ന 3 E TOILETഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനായി അയിച്ചുമാറ്റിയതിനാൽ അത് മറ്റൊരു ഇടത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് വരെ ഉപയോഗിക്കാം എന്നാണ് രേഖാമൂലം നൽകിയിട്ടുള്ള മറുപടിയിൽ പറഞ്ഞിരിക്കുന്നത് പുതുതായി നഗരസഭ സ്ഥാപിക്കുന്നഷോപ്പിംഗ് മാളിലും പൊതുജനങ്ങൾക്കായി പൊതുശൗചാലയം ഉണ്ടായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്
മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് തിരൂരങ്ങാടി നഗരസഭ സെക്രട്ടറി ഈ കാര്യങ്ങൾ ബോധിപ്പിച്ചിരിക്കുന്നത് സാധാരണക്കാരായ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്ന അവസരങ്ങളിൽ ഇത് പൂർണ്ണമായും ഉപയോഗപെടുത്തണം
