വേങ്ങര | സ്വന്തം ജീവൻ പണയം വെച്ച് രണ്ട് കുരുന്നുകളുടെ ജീവൻ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ സയ്യിദ് മുഹ്‌സിൻ പാറയിലിന് സൗദി നഗർ റെസിഡൻസ് അസോസിയേഷന്റെ ഉപഹാരം വേങ്ങര ഐ.പി മുഹമ്മദ് ഹനീഫ കൈമാറി.
ഒരുമാസം മുമ്പ് മൂന്നാര വയസ്സും ഏഴ് വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾ വേങ്ങര യാങ്കുളം കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട സമീപമുണ്ടായിരുന്ന സയ്യിദ് മുഹ്‌സിൻ പാറയിൽ തന്റെ ജീവൻ പണയം വെച്ച് രണ്ടു പേരെയും രക്ഷിച്ചു കരക്ക് കയറ്റുകയായിരുന്നു.
ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി റഫീഖ്.പി സ്വാഗതം പറയുകയും വേങ്ങര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സലിം എ.കെ അധ്യക്ഷനാവുകയും ചെയ്തു.മീരാൻ വേങ്ങര ,യാങ്കുളം പള്ളി ഇമാം മുഹമ്മദ് ശിഹാബ് മഅഹ്സനി, ഡോ. നബീൽ, ഷെയ്ഖ് വളപ്പിൽ, സൈഫു.പി എന്നിവർ ആശംസ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷറഫു വടക്കൻ നന്ദിയും അറിയിച്ചു.
