കൊണ്ടോട്ടി | ജിദ്ദയിലെ കലാ സാമൂഹിക കാരുണ്യ രംഗത്ത് മുന്‍ നിരയിലുള്ള 'ജിദ്ദ ഇശൽ കലാവേദി', കേരള ചാപ്റ്റർ- ഇശൽ കുടുംബങ്ങളേയും,നാട്ടിൽ ഉള്ള ജിദ്ദയിലെ മുൻ പ്രവാസികളെയും ഉള്‍പ്പെടുത്തി ഇശൽ മെഗാ ഇവന്റും സ്നേഹ സംഗമവും സംഘടിപ്പിച്ചു.
കൊണ്ടോട്ടി കിഴ്ശ്ശേരി ഗ്രേസ് മാളിൽ നടന്ന സ്‌നേഹം സംഗമം സുൽത്താൻ തവനൂരിന്റെ അധ്യക്ഷതയിൽ, ഇശൽ മുൻ പ്രസിഡന്റ് സലീം എടയന്നുർ ഉൽഘടനം ചെയ്തു.
റഹ്‌മാൻ കിഴ്ശ്ശേരി, ഹബീബ റഹീം എന്നിവർ നേത്രത്വം നൽകിയ പരിപാടിയിൽ ശിഫ ജിദ്ദ എം ടി അബ്‌ദുറഹ്‌മാൻ, മജീദ് നഹ,പായേരി കുഞ്ഞിമുഹമ്മദ്, മുസ്തഫ തോളൂർ, മൻസൂർ എടവണ്ണ, ഉണ്ണീൻ പുലാക്കൽ, സിദ്ധിക്ക് ഒളവട്ടൂർ, ബഷീർ തോട്ടിയൻ, അഷ്‌റഫ് ടി ടി എന്നിവർ ആശംസകൾ അറിയിച്ചു. മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദി പറഞ്ഞു.
തുടർന്ന് നടന്ന ഗാന വിരുന്നിൽ അഷ്‌റഫ് വലിയോറ,കരിം മാവൂർ, ശിഫ മഹമൂദ്, സിനി സാഗർ,ഹസീന അഷ്‌റഫ്, ആയിഷ മൊറയൂർ,ഹമീദ് കരുമ്പിലാക്കൽ എന്നിവർ ഗാനമാലപിച്ചു. സിദ്ധിഖ് ബാപ്പു രാമനാട്ടുകര നേത്രത്വം നൽകിയ ഇശൽ ഗാന വിരുന്നിന് യാസ് തിരുരങ്ങാടി, റഹിബ റഹീം അവതാരകരായത്തി.

