📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം. 5 പേർ അറസ്റ്റിൽ

📢 Published: IST 🔄 Updated: IST


പരപ്പനങ്ങാടി | റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പോലീസും താനൂർ സബ്ഡിവിഷൻ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസ്സുകാരൻ ഉൾപ്പെടെ 5 പേർ അറസ്റ്റിലായി.

 പരപ്പനങ്ങാടി ഓവർ ബ്രിഡ്ജിന് താഴെ റെയിൽവേ ട്രാക്കിൽ നിന്നും വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ നിന്നും അയപ്പൻ കാവ് റെയിൽവെ പുറമ്പോക്കിൽ നിന്നുമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.


 മുഹമ്മദ് അർഷിദ്, 19 വയസ്, S / o അബ്ദുൾ മജീദ്, പൗരജിന്റെ പുരക്കൽ, പുത്തൻ കടപ്പുറം, പരപ്പനങ്ങാടി , ഉമറുൾ മുക്താർ, 21 വയസ്, S/o ഹമീദ്, പത്ത കുഞ്ഞാലിന്റെ പുരക്കൽ, പുത്തൻ കടപ്പുറം, പരപ്പനങ്ങാടി, സൽമാനുൾ ഫാരിസ് 18 വയസ്, S/o സഹദ്, പാണ്ടി വീട്, ആനങ്ങാടി , വള്ളിക്കുന്ന്, മുഷ്താഖ് അഹമ്മദ്, 18 വയസ്, S/o അസീസ്, കിഴക്കന്റെ പുരക്കൽ ,ആനങ്ങാടി , വള്ളിക്കുന്ന് എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

 പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസുകാരൻ വീട്ടിൽ നിന്നും സ്കൂളിൽ പോകുന്നു എന്നു പറഞ്ഞിറങ്ങിയിട്ട് കഞ്ചാവ് വലിക്കുവാനായി റെയിൽവേ ട്രാക്കിൽ എത്തുകയായിരുന്നു. പിടിയിലായവരുടെ പേരിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 

പ്രായപൂർത്തിയാകാത്ത ആളുടെ പേരിൽ ജുവനൈൽ കോടതിക്ക് റിപ്പോർട്ട് കൈമാറി. നിലവിൽ NDPS നിയമപ്രകാരം മയക്കുമരുന്ന് ഉപയോഗിച്ചാൽ 6 മാസം തടവ് ശിക്ഷ ലഭിക്കും. പ്രായപൂർത്തി ആകാത്തയാൾക്ക് മയക്കുമരുന്ന് കൊടുത്തയാളുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. മേൽ നിയമപ്രകാരം പ്രതിക്ക് 7 വർഷം തടവുശിക്ഷ ലഭിക്കും.


 പരപ്പനങ്ങാടി CI ഹണി കെ.ദാസ്, SI പ്രദീപ് കുമാർ , പരമേശ്വരൻ പോലീസുകാരായ രാമചന്ദ്രൻ ,രഞ്ചിത്ത്, ദിലീപ്, ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ , സബുദീൻ, ജിനേഷ് , വിപിൻ , അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇനിയും റെസിഡൻസ് അസോസിയേഷനുകളും ക്ലബുകളും മറ്റുമായി ചേർന്നുകൊണ്ട് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

Join WhatsApp Group Send News / Ads