📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

വഖഫ് ബോർഡ്‌ നിയമനം: പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി, വീഡിയോ കാണാം.

📢 Published: IST 🔄 Updated: IST
വഖഫ് ബോർഡ്‌ നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നിയമനം പി.എസ്.സിക്ക് വിട്ട നിയമനിർമാണത്തിൽ ഭേദഗതിക്ക് സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

ഇതിന് ആവശ്യമായ തുടർനടപടി സ്വീകരിച്ചു വരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പി. കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. സർക്കാർ തീരുമാനം വൻ വിവാദമായിരുന്നു. മുസ്‍ലിം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നുവെങ്കിലും തീരുമാനം ഒന്നും അറിയിച്ചിരുന്നില്ല.



Join WhatsApp Group Send News / Ads