തിരൂരങ്ങാടി | തിരൂരങ്ങാടിയിൽ പ്ലാസ്റ്റിക് നിരോധനം ഉടനെയില്ല എന്ന തരത്തിൽ ചില പത്രങ്ങളിൽ വന്ന വാർത്തകൾ വസ്തുത വിരുദ്ധവും കൗൺസിൽ തീരുമാനത്തിന് വിപരീതവുമാണെന്ന് നഗരസഭ ചെയർമാൻ കെപി മുഹമ്മദ് കുട്ടി പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ നടപ്പാക്കാൻ ബാധ്യതപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ അത് നടപ്പിലാക്കാൻ ബാധ്യതപ്പെട്ടവരാണ്.
തിരൂരങ്ങാടി നഗരസഭയും ഈ പ്രവർത്തനത്തിന്റെ ഭാഗമായി വ്യാപാരികൾക്ക് സർക്കാർ തീരുമാനം അറിയിപ്പായി നൽകുകയും ടൗണുകളിൽ അനൗണ്സ്മെന്റ് സംഘടിപ്പിക്കുകയും ചെയ്തതാണ്.കൂടാതെ ഇതിന് വേണ്ടി വ്യാപാരികളുടെ 3 മേഘലാ യോഗങ്ങൾ ചേരാനും തീരുമാനിച്ചതാണ്.
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് വന്ന അജണ്ടയുടെ ഭാഗമായി കൗൺസിലർമാർ പ്രകടിപ്പിച്ച അഭിപ്രായങ്ങളും ആശങ്കകളും കൗൺസിൽ തീരുമാനമാണെന്ന രൂപത്തിൽ ചില പത്രങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സമ്പൂർണ്ണമായി നിരോധിക്കാൻ നഗരസഭ പ്രതിജ്ഞ ബദ്ധമാണെന്നും ചെയർമാൻ പറഞ്ഞു.
