പട്ടാമ്പി പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി


 പട്ടാമ്പി | പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി മരണപ്പെട്ടത് ചാലിശ്ശേരി സ്വദേശിയുടെ ഭാര്യ രേഷ്മ( 28).


തിങ്കളഴ്ച രാത്രി എട്ട് മണിയോടെ പട്ടാമ്പി ഭാരതപ്പുഴയിലേക്ക് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെയാണ് പുഴയിൽ തിരച്ചിൽ പുനരാരംഭിച്ചത്.പട്ടാമ്പി പോലീസ് തുടർ നടപടികൾ സ്വീകരിക്കുന്നു


ഇന്നലെ (തിങ്കളാഴ്ച്ച) രാത്രി 8 മണിയോടെയാണ് യുവതി പട്ടാമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ആമയൂരിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രേഷ്മയുടെതാണ് മൃതദേഹമെന്ന് പെൺകുട്ടിയുമായി ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു. 


പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കൊപ്പം പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

Previous Post Next Post
WhatsApp