പെരിന്തൽമണ്ണ സബ് ആർ.ടി. ഓഫീസിൽ വിജിലൻസ് പരിശോധന

 

പെരിന്തൽമണ്ണ | ഓൺലൈൻ അപേക്ഷകളിന്മേൽ ഓഫീസ് നടപടികൾ വൈകുന്നതായ പരാതിയെത്തുടർന്ന് പെരിന്തൽമണ്ണ സബ് ആർ.ടി. ഓഫീസിൽ മലപ്പുറം വിജിലൻസ് സംഘം പരിശോധന നടത്തി. അപേക്ഷകൾ ഏജന്റുമാരിൽനിന്ന് നേരിട്ട് വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖ് പറഞ്ഞു. ഈ നടപടി അഴിമതിക്ക് സാധ്യതയുണ്ടാക്കുന്നതാണ്. 


ഓൺലൈൻ അപേക്ഷകൾ വൈകിക്കുന്നതായി രണ്ടു മാസം മുമ്പാണ് വിജിലൻസിന് പരാതി ലഭിച്ചത്. ഇപ്പോഴത് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ എത്തിയ സംഘം അഞ്ചോടെയാണ് പരിശോധന അവസാനിപ്പിച്ചത്. 


പരിശോധകസംഘത്തിൽ വിജിലൻസ് എ.എസ്.ഐ. ശ്രീനിവാസൻ, സലീം, സുനിൽ എന്നിവരും മലപ്പുറം ആർ.ടി. ഓഫീസിലെ സീനിയർ സൂപ്രണ്ട് എ.പി. മിനി, ക്ലാർക്ക് സുധീർ എന്നിവരുമാണ് ഉണ്ടായിരുന്നത്. പരിശോധനയിലെ വിവരങ്ങൾ സഹിതം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.


Previous Post Next Post
WhatsApp