പരപ്പനങ്ങാടി | കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചെട്ടിപ്പടി എ ജി എൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ ഷാദിൽ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ടതിന് ശേഷം കൂട്ടുകാർക്കൊപ്പം നെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിന് അടുത്തുള്ള പഴയ തെരുവിലെ ഷാരാംകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.
പരപ്പനങ്ങാടി ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറിയല്ലൂർ എം വി എച്ച് എസ് വിദ്യാർഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
മാതാവ് : ശബ്ന.സഹോദരങ്ങൾ: ജസീൽ ,ഡാനിഷ് ,നിദാഷ്