കോഴിക്കോട്- നികുതി കുടിശിക വരുത്തിയതിന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് ഫറോക്കിൽനിന്നാണ് ബസ് പിടിച്ചെടുത്തത്.
നാൽപതിനായിരം രൂപ കുടിശിക വരുത്തി എന്നാണ് കേസ്. വിമാനതാവളത്തിൽ യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള ബസായിരുന്നു ഇത്. നികുതി പിഴയും നൽകിയാൽ ബസ് വിട്ടുനൽകാമെന്ന് അധികൃതർ അറിയിച്ചു.