മണിചെയിൻ തട്ടിപ്പ് മാതൃകയിൽ, നൂറ് കോടി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ കേസിൽ, കാളികാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെ കൂത്ത് പറമ്പ് പോലീസ് അറസ്റ്റു ചെയ്തു.


മണിചെയിൻ തട്ടിപ്പ് മാതൃകയിൽ, നൂറ് കോടി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ കേസിൽ, കാളികാവ് അമ്പലക്കടവ് സ്വദേശി പാലക്കത്തൊടിക മുഹമ്മദ് ഫൈസലിനെ കൂത്ത് പറമ്പ് പോലീസ് അറസ്റ്റു ചെയ്തു. 
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 





മുഹമ്മദ് ഫൈസലടക്കം 12 പ്രതികളുണ്ടെന്ന് പോലീസ് പറയുന്നു. പ്രതിയെയും കൊണ്ട് കുത്ത് പറമ്പ് പോലീസ് കാളികാവിലുള്ള വീട്ടിൽ പരിശോധന നടത്തി. കോഴിക്കോട് ആസ്ഥാനമായി മൈക്ലബ്ബ് ട്രേഡേഴ്സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്ന് കാണിച്ചാണ്, നിക്ഷേപം സ്വീകരിച്ചിരുന്നത്.
പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്സ് എന്ന പേരിൽ ബാങ്കോക്കിലും, തായ്ലൻ റിലും, സ്ഥാപനങ്ങളുണ്ടെന്ന്  ഇടപാട്കാരെ അറിയിച്ചിരുന്നു. 
നേരത്തെ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിരുന്നെങ്കിലും, പിന്നീട് കിട്ടാതായപ്പോഴാണ് പോലീസിന് പരാതി നൽകിയത്.
മട്ടന്നൂർ സ്വദേശി മുഹമ്മദലിയാണ് ഒന്നാം പ്രതി. 
കൂത്തുപറമ്പ് സി.ഐ ബിനു മോഹനാണ് കേസിൻ്റെ അന്വേഷണ ചുമതല. തൃശൂർ, ആലപ്പുഴ, കോഴിക്കോട് ,വയനാട്, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലുള്ളവരും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
മറ്റു പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്
Previous Post Next Post
WhatsApp