📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; എഎപി പിന്തുണ യശ്വന്ത് സിന്‍ഹക്ക്

📢 Published: IST 🔄 Updated: IST


 ന്യുഡല്‍ഹി | രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.

എഎപി പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കും. മുര്‍മുവിനെ ഞങ്ങള്‍ ബഹുമാനിക്കുന്നെന്നും പക്ഷേ വോട്ട് യശ്വന്ത് സിന്‍ഹക്ക് ചെയ്യുമെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിക്ക് ശേഷം എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.

എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, പഞ്ചാബ് എംപി രാഘവ് ഛദ്ദ, എംഎല്‍എ അതിഷി എന്നിവരും രാഷ്ട്രീയ കാര്യ സമിതിയിലെ മറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

ഡൽഹിയിലും പഞ്ചാബിലും രണ്ട് സംസ്ഥാനങ്ങളിൽ സർക്കാരുകളുള്ള ഏക ബിജെപി, കോൺഗ്രസ് ഇതര പാർട്ടിയാണ് എഎപി. എഎപിയെ കൂടാതെ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.                 

Join WhatsApp Group Send News / Ads