തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം


 തിരൂരങ്ങാടി | തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും തിരൂരങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 


പദ്ധതി രൂപീകരണ വേളയില്‍ സര്‍ക്കാര്‍ അറിയിച്ച ഫണ്ട് പിന്നീട് വെട്ടിക്കുറക്കുന്നത് പദ്ധതികളെ പ്രതികൂലമായി ബാധിക്കുകയാണ്. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയപാത വികസനത്തില്‍ കരുമ്പില്‍. കാച്ചടി പ്രദേശങ്ങളില്‍ അണ്ടര്‍ പാസ് നിര്‍മിക്കണമെന്ന്  ദേശീയ പാത അധികൃതരോട് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 


ദേശീയ പാതയുടെ കിഴക്കുള്ളവര്‍ക്ക് പടിഞ്ഞാറ് വശത്തേക്കോ പടിഞ്ഞാറ് വശത്തുള്ളവര്‍ക്ക് കിഴക്കോട്ടോ പ്രവേശിക്കണമെങ്കില്‍ കക്കാടോ വെന്നിയൂരോ പോകേണ്ടി വരുമെന്ന ആശങ്ക പരിഹരിക്കണം. കരുമ്പില്‍ ജുമാമസ്ജിദ്, കാച്ചടി പിഎംഎസ്എഎല്‍പി സ്‌കൂള്‍ അര്‍ബന്‍ ആരോഗ്യ കേന്ദ്രം തുടങ്ങിയവയിലേക്ക് ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ അണ്ടര്‍ പാസ് വേണം.


 വാഹനത്തിരക്കേറിയ ചെമ്മാട് ബ്ലോക്ക് റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും റബ്ബറൈസ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സി.പി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.


 മാലിന്യ സംസ്‌കരണത്തിനു നിലവിലുള്ള ഗ്രീന്‍ കെയര്‍ കമ്പനിക്ക് ഡിസമ്പര്‍ 31 വരെ കാലാവാധി നീട്ടി നല്‍കാന്‍ തീരുമാനിച്ചു. എസ്.എസ്.എല്‍.സി. പ്ലസ്ടു എപ്ലസ് ജേതാക്കള്‍ക്ക് 20ന് കാലത്ത് 10.30ന് നഗരസഭ ഓഡിറ്റോറിയത്തില്‍ അവാര്‍ഡ് സംഗമം നടത്തും. സര്‍വീസില്‍ നിന്നും വിരമിച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍  മിനി പിലാക്കാട്ടിനു കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി.

Previous Post Next Post
WhatsApp