വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ


 വേങ്ങര | വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവിനെ വേങ്ങര പോലീസ്  പിടികൂടി. വേങ്ങര കണ്ണാടിപടി സ്വദേശി മണ്ണിൽ വീട്ടിൽ അനിൽ എന്നയാളെയാണ് വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.


 വേങ്ങര പോലീസും മലപ്പുറം ജില്ലാ ആന്റി നർകോട്ടിക്ക് സ്പെഷ്യൽ ടീമും ചേർന്ന് വേങ്ങര ഗാന്ധിക്കുന്ന് കോളനിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് 12 കിലോ കഞ്ചാവ് പിടികൂടിയത്.പിടിയിലായ പ്രതിക്കെതിരെ കവർച്ച വധശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.


 കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ,എസ്ഐ ഗിരീഷ് എം,എഎസ്ഐ അശോകൻ,


ജില്ലാ ആന്റി നർക്കോട്ടിക് സ്കോട് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,ആർ ഷഹേഷ്, സിറാജുദ്ധീൻ കെ,മോഹനദാസ്,സൽമാൻ,ഫൈസൽ,റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിത്.

Previous Post Next Post
WhatsApp