ആം ആദ് മി പാർട്ടി തിരൂരങ്ങാടി തഹസിൽദാർക്ക് നിവേദനം നൽകി


 തിരൂരങ്ങാടി | തിരക്കു പിടിച്ച തിരൂരങ്ങാടി ചെമ്മാട് പാതയിൽ സ്ഥിതിചെയ്യുന്ന, ജന ബാഹുല്യവും സ്ഥലപ രിമിധിയും മറ്റ് അസൗകര്യങ്ങൾ കൊണ്ടും വീർപ്പ് മുട്ടുന്ന തിരൂരങ്ങാടി വില്ലേജ്  ഓഫീസ് പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്കോ / ഹജൂർ കച്ചേരിയുടെ പിറകുവശത്തായി സ്ഥിതി ചെയ്യുന്ന, പഴയ ഇലക്ഷൻ ഓഫീസ് പ്രവർത്തിച്ചിരുന്ന ഭാഗത്തേക്കോ മാറ്റി സ്ഥാപിക്കണം, വില്ലേജ് ഓഫീസിൽ കുറവുള്ള ജീവനക്കാരെ അടിയന്തരമായി നിയമിക്കണം, ജന സംഖ്യാനുപാതികമായി വില്ലേജ് വിഭജനം അടിയന്തരമായി നടപ്പിലാക്കണം, ഒരു മാസത്തിലധികമായി റവന്യൂ ഡിപ്പാർട്ട്മെൻറ് ReLIs സ്സോഫ്റ്റ്‌വെയറിൽ പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 2:30 PMമണി വരെ സാധാരണക്കാരായ  പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സേവനം ലഭ്യമാകുന്നില്ല എന്നും  ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍  'സേവനത്തിൽ വിഴ്ച്ച വരുന്നതായും തിരൂരങ്ങാടി വില്ലേജ് ഓഫീസ് ജീവനക്കാർ പറഞ്ഞിരുന്നു'.


 സാധാരണക്കാരായ പൊതുജനങ്ങൾക്കു നൽകേണ്ട സേവനങ്ങളിൽ കാലതാമസവും ബുദ്ധിമുട്ടുകളും വരുന്ന മുകളിലെ  വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത  രീതിയിൽ മേലുദ്യാഗസ്ഥന്മാരുമായി  അടിയന്തരമായി ചർച്ച ചെയ്തു പ്രശ്ന പരിഹരിക്കുന്നതിന്നും സാധാരണക്കാരായ പൗരന്മാര്‍ക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനവകാശ നിയമപ്രകാരം സമയപരിതിക്കുള്ളിൽ  ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


അo ആദ് മി  തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മറ്റി ഭാരവാഹികളായ ജോ.കൺവീനർ അബ്ദുൽറഹിം പൂക്കത്ത് , ഉബൈദ് കുളത്ത്, അഷറഫ് ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ്തിരൂരങ്ങാടി തഹസിൽദാർ ശ്രീ  സാദിഖ് പി ഓ ക്ക് നിവേദനം നൽകിയത്.  ചില വിഷയങ്ങളിൽ മെലുഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യാമെന്നും വേണ്ടപ്പെട്ടവരുടെ യോഗം വിളിക്കാമെന്നും തഹസിൽദാർ ഭാരവാഹികൾക്ക് ഉറപ്പുനൽകി.


Previous Post Next Post
WhatsApp