തൃശ്ശൂർ ചേറ്റുവയിൽ വൻ അനധികൃത വിദേശമദ്യവേട്ട; മദ്യം കടത്തിയത് പാൽവണ്ടിയിൽ; പിടികൂടിയത് 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റർ
മദ്യം കടത്തിയ തിരുവനന്തപുരം കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി വിജയമ്മ ടവറിൽ കൃഷ്ണ പ്രകാശ് (24), കൊല്ലം നടക്കൽ കൌസ്തുഭം വീട്ടിൽ സജി (51) എന്നിവരെ അറസ്റ്റ് ചെയ്തു.
ഓണം ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്നതാണ് മദ്യം. 50 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ മദ്യം. കൊടുങ്ങല്ലൂർ ഡി.വൈ.എസ്. പി സലീഷ് ശങ്കർ വാടാനപ്പള്ളി സ്റ്റേഷൻ ഹൗസ് ഇൻസ്‌പെക്ടർ സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്
