മലപ്പുറം | നിത്യ ഉപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി നടപ്പിലാക്കി അടിസ്ഥാന ജനവിഭാഗങ്ങളുടെ തടക്കം പണം പകൽകൊള്ള നടത്തുന്ന പിടിച്ചുപറിക്കാരൻ്റെ പണിയാണ് മോദി സർക്കാർ പിന്തുടരുന്നത്.
കോർപറേറ്റു നികുതി, ആഡംബര നികുതി എന്നിവ കുറക്കുകയും ആവശ്യസാധനങ്ങളെ നികുതിയുടെ പരിധിയിൽ കൊണ്ട് വരികയും ചെയ്യുന്നത്,സാധാരണക്കാരോടും തൊഴിലാളികളോടുമുള്ള കേന്ത്ര സർക്കാറിൻ്റെ യുദ്ധ പ്രഖ്യാപനമാണെന്നും നാഷണൽ ലേബർ യൂനിയൻ മലപ്പുറത്ത്സംഘടിപ്പിച്ച പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി.
ജില്ല പ്രസിഡൻ്റ് പറാട്ടി കുഞ്ഞാൻ അധ്യക്ഷത വഹിച്ചു.ഐ.എൻ.എൽ ജില്ല സിക്രട്ടറി സി.പി അബ്ദുൽ വഹാബ് ഉൽഘാടനം ചെയ്തു.എൻ.എൽ.യു സംസ്ഥാന ട്രഷറർ ഉദൈഫ് ഉള്ളണം മുഖ്യപ്രഭാഷണം നടത്തി.എൻ.എൽ. യു ജില്ല ഭാരവാഹികളായ എ.കെ സിറാജ്,കെ.പി മുത്തു,കുഞ്ഞുട്ടി കാലടി,നാസർ കൊട്ടാരത്തിൽ,കുഞ്ഞിമുഹമ്മദ്,എം.കെ മുഹമ്മദലി,കെ ജലീൽ,പി കുഞ്ഞിമുഹമ്മദ്,കെ.എം മാണൂർഎന്നിവർ നേതൃത്വം നൽകി.
