ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് അമേരിക്കാൻ പ്രസിഡന്റ് ജോ ബൈഡന്റെ ഹസ്തദാനം. ഇന്ന് (വെള്ളി) വൈകുന്നേരം ജിദ്ദ അൽസലാം കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് ഹസ്തദാനം.
ഇസ്രാഈൽ സന്ദർശിച്ചെത്തിയ പ്രസിഡന്റ് ബൈഡൻ ഇസ്രാഈൽ ഭരണാധികാരികൾക്ക് ഹസ്തദാനം ചെയ്തിരുന്നില്ല. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മുഷ്ടി അഭിവാദ്യമാണ് ബൈഡൻ നൽകിയത്.
സൗദിയിലെ ഭരണരംഗത്തെ ഉന്നതരെ ജോ ബൈഡന്‍ അഭിവാദ്യം ചെയ്തതും അമേരിക്കന്‍ പ്രതിനിധികളെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിവാദ്യം ചെയ്തതും മുഷ്ടി ചുരുട്ടിയായിരുന്നു.