തിരുരങ്ങാടി | രാപ്പകൽ വ്യത്യാസം മില്ലാതെ ചെമ്മാട് ടൗണിലും പരിസരങ്ങളിലും തെരുവു നായ ശല്യം രൂക്ഷമാണ്. കാൽനട യാത്രക്കാർക്കും കച്ചവടകാർക്കും വാഹനങ്ങൾക്കും തെരുവ് നായകൾ ശല്യമായി മാറിയിട്ടുണ്ട്.
ആറ് മാസത്തിനകം തെരു വു നായകളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്.തൃക്കുളം ഗവൺമെൻറ് ഹൈസ്കൂൾ പരിസരത്തും ബസ്റ്റാൻഡുകളിലും പതിവായ നായക്കൂട്ടങ്ങൾ വിദ്യാർഥികൾക്ക് കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഏറെ ഭീഷണിയായി മാറിയിട്ടുണ്ട്.
പുലർച്ചെ ആരാധനലയങ്ങളിലേക്ക് പോകുന്നവരും , മദ്രസ വിദ്യാർത്ഥികളെയും, പ്രഭാത സവാരി നടത്തുന്നവരെയും, പുലർച്ചെ കച്ചവടവശ്യത്തിനായി ടൗണിൽ എത്തുന്നവരെയും നായകൾ ആക്രമിക്കാൻ ശ്രമിക്കാറുണ്ട്
കഴിഞ്ഞാഴ്ചയിൽ കക്കാട് ഭാഗത്ത് രണ്ട് ആശാവർക്കർമാർക്ക് നായയുടെ ആക്രമണം ഏറ്റിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു , റിപ്പോർട്ട് ചെയ്യപ്പെടാത്ത എത്രയോ തെരുവ് നായ ആക്രമങ്ങളും വളർത്തു മൃഗങ്ങളെ ആക്രമിച്ചതും അറിയപ്പെടാതെ പോകുന്നു.
നായ മുമ്പിലേക്ക് ചാടി നിരവധി ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മഴക്കാലം വന്നതോടെ ഇവകളുടെ ശല്യം കൂടുതലായിട്ടുണ്ട്.കച്ചവട സ്ഥാപനങ്ങളിലേക്ക് ഇറക്കിവെച്ച വിൽപ്പനയ്ക്കുള്ള സാധന സാമഗ്രികള്‍ നായകൾ കടിച്ചു നശിപ്പിക്കൽ പതിവായിട്ടുണ്ട്.
ഇതിനെതിരെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്ക് പരാതി കൊടുത്തിട്ടും യാതൊരുവിധ മറുപടിയും നൽകാത്തതിനാൽ മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്തിരിക്കുകയാണ് പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത്. തെരുവുനായ പ്രശ്നത്തിൽ ഗവൺമെന്റിന്ന് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് സരിഗജൻ റിപ്പോർട്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് പരാതി നൽകിയിട്ടുള്ളത്.
