തിരൂരങ്ങാടി | എന്റെ തൊഴിൽ എന്റെ അഭിമാനം തിരൂരങ്ങാടി ബ്ലോക്ക് തല ട്രെയിനിങ് തിരൂരങ്ങാടി മുനിസിപ്പൽ ഹാളിൽ നടന്നു. തിരൂരങ്ങാടി ബ്ലോക്കിലെ എന്യുമറേറ്റർമാർക്കായിരുന്നു പരിശീലനം ഉത്ഘാടനം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് നിർവഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ പി എസ് സുഹറാബി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി ഇസ്മയിൽ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം,സുജിനി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ പ്രസംഗിച്ചു. സി ഡി എസ് ചെയർപേഴ്സൺ റംല കക്കടവത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരായ ചരിഷ്മ,രേഖ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.
എന്റെ തൊഴിൽ എന്റെ അഭിമാനം രണ്ടാംഘട്ട പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിലേക്ക് എത്തിക്കുന്നതിനു മുൻപായി പ്രൊഫൈ ലിംഗിന് ആവശ്യമായ പരിശീലനം നൽകുകയായിരുന്നു ബ്ലോക്ക് തല ട്രെയിനിങ്ങിലൂടെ.

