കോടഞ്ചേരി | ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി(രണ്ടു കൈകളും ) മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക് (17)നെയാണ് ഈ മാസം നാലാം തിയ്യതി തിങ്കളാഴ്ച വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായത്.
പതിനേഴ് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത് ഒഴുക്കിൽപ്പെട്ട സ്ഥലത്ത്നിന്നും അഞ്ച് കിലോമീറ്റര്‍ മാറി കാളിയാംപുഴ എന്ന സ്ഥലത്ത് നിന്നാണ് കിട്ടിയതെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
എല്ലാ വരും സംയുക്തമായി നടത്തിയ തിരച്ചിലിനെടുവിലാണ് ശരീര ഭാഗങ്ങൾ കണ്ടത്തിയത് ഫയർഫോഴ്സിന്റെയും സംയുക്ത സേനകളായ കർമ ഓമശ്ശേരി, എന്റെ മുക്കം, വിഖായ, പുനർജനി, രാഹുൽ ബ്രിഗേഡ്, വൈറ്റ് ഗാർഡ്, സിവിൽ ഡിഫൻസ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പൂനൂർ, നാട്ടുകാർ, ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം എന്നീ ടീമുകൾ എല്ലാം തന്നെ തെരച്ചിലിന് എത്തിയിരുന്നു.
