കാര്‍ മരത്തിലിടിച്ചു മൂന്ന് പേർക്ക് ദാരുണാന്ത്യം


  വയനാട് | മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ചികിത്സയില്‍. അഞ്ചു പേരായിരുന്നു കാറിലുണ്ടായിരുന്നത്.


ഇന്ന് രാവിലെ 6.30ടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് നിന്ന് വിനോദയാത്രക്കായി എത്തിയ സംഘം സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെയാണ് അപകടമെന്നാണ് വിവരം. പരിക്കേറ്റ രണ്ട് പേരെ കല്‍പ്പറ്റയിലെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ പരിക്ക് ഗുരുതരമല്ല.




 മുട്ടില്‍ വാഹന അപകടത്തില്‍ ‍ മരിച്ചത് പാലക്കാട് കോളേജ് വിദ്യാർത്ഥികൾ ഇന്ന് രാവിലെ ആറരയോടെയാണ് മുട്ടില്‍ വാരിയാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്.

കാറില്‍ അഞ്ച് പേരുണ്ടായിരുന്നു. നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. പുല്‍പ്പള്ളി കബനി ഗിരിയിലെ അനന്തു, പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ യാദവിന്റെയും ഷഫാസിന്റെയും പരിക്ക് ഗുരുതരമല്ല.





പരിക്കേറ്റ ഫവാസ്, യാഥവ് എന്നിവരെ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.


രണ്ടു പേരുടെ മൃതദേഹങ്ങൾ ലിയോ ആശുപത്രിയിലും ഒരാളുടെ മൃതദേഹം കൈനാട്ടി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.


Previous Post Next Post
WhatsApp