📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ക്ലാസ് മുറിക്കകത്ത് കയറിയ പാമ്പ് വിദ്യാർത്ഥിനിയുടെ കാലിൽ ചുറ്റി

📢 Published: IST 🔄 Updated: IST


 പാലക്കാട് | കോങ്ങാട്;മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ക്ലാസ് റൂമിൽ വച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റി.ക്ലാസ് മുറിക്കകത്ത് പാമ്പിനെ അബദ്ധത്തില്‍ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പാമ്പ് കടി ഏറ്റിട്ടില്ലെന്നാണ് നിഗമനം.എങ്കിലും 24 മണിക്കൂര്‍ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷിക്കും.


രാവിലെ ഒമ്പതരയോടെ ക്ലാസിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് കുട്ടി അബദ്ധത്തില്‍ പാമ്പിനെ ചവിട്ടിയത്.പാമ്പ് ചുറ്റിയതോടെ കുട്ടി കാല്‍ കുടഞ്ഞു.ഇതോടെ തെറിച്ചുവീണ പാമ്പ് സമീപത്ത് അലമാരയ്ക്കകത്ത് കയറി.കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന അധ്യാപകര്‍ പാമ്പിനെ പിടികൂടി തല്ലിക്കൊന്നു.


സ്കൂളിന്റെ പരിസരം കാടുപിടിച്ചു കടക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഇതാണ് പാമ്പ് ക്ലാസ് മുറിക്കകത്ത് കയറാന്‍ വഴിയൊരുക്കിയത് എന്നും പ്രദേശവാസികള്‍ ആരോപിച്ചു. പരിഹാര നടപടികള്‍ ഉണ്ടാകുന്ന വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

Join WhatsApp Group Send News / Ads