റോഡിന്റ ശോചനീയാവസ്ഥ;വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു


  വള്ളിക്കുന്ന് |  ആനങ്ങാടി  അത്താണി കോട്ടക്കടവ് റോഡ് തകർന്ന് കിടക്കുന്നത് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ആനങ്ങാടി ആനപ്പടിയിൽ തകർന്ന് കിടക്കുന്ന റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഫോട്ടോ ഒഴുക്കി വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു.



മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഉണ്ണിമൊയ്തു അധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് നേതാവ് ഇ. ദാസൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ പ്രഭകുമാർ, മൊയ്തീൻകോയ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് MK ഷറഫുദ്ധീൻ, കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ കിഷോർ കുമാർ, മുസ്തഫ, സന്തോഷ് യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ അജേഷ് മേച്ചേരി, ഫൈജാസ്, മനാഫ്KMP,തുടങ്ങിയവർ പ്രസംഗിച്ചു. ഹരിഗോവിന്ദൻ,മുസ്തഫ പൈനാട്ട്, സത്യൻ K,ജാഫർ, മുനീർ, ശ്രീമൻ തുടങ്ങിയവർ  നേതൃത്വം നൽകി

Previous Post Next Post
WhatsApp