ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് മുഖ്യാതിഥിയായ ചടങ്ങിൽ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ 847 വിദ്യാർത്ഥികൾപങ്കെടുത്തു. എല്ലാ വിദ്യാർത്ഥികളെയും എം.എൽ.എ സ്നേഹോപഹാരം നൽകി സ്വീകരിച്ചു. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ച സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. രാവിലെ ഒൻപത് മണിയോടെ ആരംഭി പരിപാടിയിൽ മുൻ എം.എൽ.എ അഡ്വ.പി.എം.എ സലാം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് മുൻസിപ്പൽ അധ്യക്ഷരായ കെ.പി മുഹമ്മദ് കുട്ടി, എ ഉസ്മാൻ, ജലീൽ മണമ്മൽ, ലിബാസ് മൊയ്തീൻ, പി.കെ റൈഹാനത്ത്, എം.കെ ബാവ, പി.എസ്.എച്ച് തങ്ങൾ, കെ കുഞ്ഞിമരക്കാർ, സി.എച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപറമ്പ്, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, സി ചെറിയാപ്പു ഹാജി, പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൾ കെ അബ്ദുൽ അസീസ്, കൃഷ്ണൻ കോട്ടുമല, കെ രാംദാസ് മാസ്റ്റർ, മോഹൻ വെന്നിയൂർ, അഹമ്മദ് സാജു, മുഹമ്മദ് യാസീൻ, ഷരീഫ് വടക്കയിൽ, യു.എ റസാഖ്, ഫവാസ് പനയത്തിൽ, സലാഹുദ്ധീൻ തെന്നല, അർഷദ് ചെട്ടിപ്പടി, ജാസിം പറമ്പിൽ, ശ്രീരാഗ് മോഹൻ, സി.പി മുസ്തഫ പ്രസംഗിച്ചു.