കനത്ത മഴ-വീട്ടുകാർ ഉറങ്ങിക്കൊണ്ടിരിക്കെ മേൽക്കൂര തകർന്നു വീണു ;വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു


 പരപ്പനങ്ങാടി | കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളിലായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു ,ഉറങ്ങിക്കൊണ്ടിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു,


വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ നെടുവ കോവിലകം പറമ്പിലെ വലിയവളപ്പിൽ സുനിതയുടെ വീടാണ് മേൽക്കൂര തകർന്നു വീണു അപകടത്തിലായത് .അപകടം നടക്കുമ്പോൾ വീട്ടമ്മ സുനിതയും മക്കളായ വിജിത് ,വിജീഷ് എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്.



ഉറക്കത്തിലായിരുന്ന വിജിത് വീടിനു ഇളക്കം തട്ടുന്നതുപോലെ തോന്നിയപ്പോൾ ഞെട്ടി ഉണരുകയായിരുന്നു .നോക്കിയപ്പോൾ അടുക്കളഭാഗത്തെ മേൽക്കൂര തകർന്നു വീഴാൻ തുടങ്ങിയിരുന്നു .ഉടൻ അമ്മയെയും അനിയൻ വിജിത് നെയും വിളിച്ചുണർത്തി വീടിനു പുറത്തേക്കു ഓടി രക്ഷപെടുകയായിരുന്നു .അപ്പോഴേക്കും മേൽക്കൂര പൂർണമായും തകർന്നു വീണു.



സുനിതയുടെ ഭർത്താവു ഷാജി നേരത്തെ മരണപ്പെട്ടിരുന്നു .പിന്നീട് കൂലിവേല ചെയ്താണ് സുനിതയുടെ കുടുംബം വീട് പുലർത്തിയിരുന്നത് .ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നെങ്കിലും ആളപായമില്ലാതെ രക്ഷെപ്പട്ടത്തിന്റെ ആശ്വാസത്തിലാണ്‌ സുനിതയുടെ കുടുംബവും നാട്ടുകാരും .തകർന്ന വീട് പൂർണമായും ശരിയാക്കുന്നതുവരെ സുനിതക്കും കുടുംബത്തിനും താമസിക്കാൻ സുരക്ഷിതമായ മറ്റൊരിടം കണ്ടെത്തേണ്ടിവരും.


അധികാരികൾ വേണ്ടവിധം ശ്രദ്ദിക്കുമെന്നു പ്രതീക്ഷിക്കുന്നതായി തകർന്ന വീട് സന്ദർശിച്ചുകൊണ്ടു ഐഎൻടിയുസി നേതാക്കളായ  സി ബാലഗോപാലൻ ,കെ അബ്ദുൽഗഫൂർ എന്നിവർ പറഞ്ഞു .എത്രയും പെട്ടെന്ന് കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു .

Previous Post Next Post
WhatsApp