തിരൂരങ്ങാടി | തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ സാധാരണക്കാരായ പൗരന്മാർ പരാതി / നിവേദനങ്ങൾ എന്നിവ നൽകിയാൽ അത് പരിഹരിക്കുകയോ അതിന്മേല്‍ യാതൊരുവിധ നടപടി സ്വീകരിക്കുകയോ മറുപടി നൽകുകയോ ചെയ്യുന്നില്ല എന്ന പരാതിയിൽ കോഴിക്കോട് റിജീയണൽ ജോയിൻ ഡയറക്ടർ കക്ഷികളെ നേരിട്ട് കേൾക്കുകയും പരാതിയിൽ വസ്തുതയുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത അവസരത്തിലാണ് താക്കീത്.
സാധാരണക്കാരായ പൊതുജനങ്ങൾ പരാതി/ നിവേദനങ്ങൾ എന്നിവ സമർപ്പിച്ചാൽ പൊതുഭരണ വകുപ്പിൻറെ വകുപ്പിൻറെ ഉത്തരവ് നമ്പർ 11433 /AR.13(2)/09/ ഉ.പ.ഭ.വ.നമ്പർ സർക്കുലർ കാറ്റിൽപറത്തിയാണ് ഉദ്യോഗസ്ഥർ ഈ അഴിഞ്ഞാട്ടം നടത്തുന്നത് ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൾറഹീം പൂക്കത്ത് അർബൻ അഫയർസ് ഡയറക്ടർക്ക് സമർപ്പിച്ച പരാതിയിൽ, മേയ് പതിമൂന്നാം തീയതി തിരൂരങ്ങാടി നഗരസഭയിൽ കക്ഷികളെ നേരിട്ട് കേട്ടിരുന്നു തുടർ അന്വേഷണത്തിലാണ് റിജിനൽ ജോയിൻ ഡയറക്ടർ നഗരകാര്യ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
സാധാരണക്കാരായ പൗരന്മാർക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും ലഭിക്കുന്ന അപേക്ഷകളിൽ/ പരാധീ/നിവേദനങ്ങൾ എന്നിവയിൽ സമയബന്ധിതമായി നടപടി സ്വീകരിച്ചു. യഥാസമയം അപേക്ഷകനെ അറിയിക്കുകയും നിയമ/ ചട്ട പ്രകാരം ബഹു സർക്കാർ ഉത്തരവ്/സർക്കുലറുകൾ പ്രകാരം പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയും സേവനാവകാശ നിയമ പ്രകാരം ലഭിക്കേണ്ട സേവനങ്ങളുടെ ബോർഡ് തിരൂരങ്ങാടിൽ നഗരസഭയിൽ സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.
