പാലക്കാട് കുറുനരിയുടെ ആക്രമണം; രണ്ടു ദിവസങ്ങളിലായി ഏഴുപേർക്ക് പേർക്ക് കടിയേറ്റു

 

പാലക്കാട് | ജില്ലയിലെ ആനക്കര,കപ്പൂര്‍ പഞ്ചായത്ത് പരിധിയിൽ രണ്ടു ദിവസങ്ങളിലായി ഏഴുപേർക്ക് പേർക്ക് കുറുനരിയുടെ കടിയേറ്റു.പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടിന് പിന്നിലെ വിറകുപുരയിൽ ഒളിച്ച കുറുനരിയെ വനം വകുപ്പ് പിടികൂടി.


 ആനക്കരയിലെ ഹോട്ടൽ പാചകക്കാരൻ നെടിമരത്ത് ഗോപാലനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് കുറുനരി ആക്രമിച്ചത്. ഇടതു കൈയ്യിലും, കാലിലുമാണ് പരുക്ക്.ഇയാളെ തിരൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേക്കോട് ചുള്ളിയിൽ മൈമുനയുടെ കാലിനാണ് കുറുനരി ആക്രമിച്ചത്. പരുക്കേറ്റ മൈമുനയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..



 ചേക്കോട് സ്വദേശി കുന്നത്ത് വീട്ടിൽ ലീലക്കു നേരെയും ആക്രമണമുണ്ടായി. രണ്ട് ദിവസങ്ങളിലായി ഏഴുപേർക്ക് കുറുനരിയുടെ കടിയേറ്റു. ചേക്കോട് സ്വദേശി കൃഷ്ണൻ്റെ വീട്ടിലെ വിറക്പുരയിൽ കടന്നു കൂടിയ കുറുനരിയെ നാട്ടുകാർ വളഞ്ഞു. 



പിന്നീട് വനപാലകരെത്തിയാണ് പിടികൂടിയത്. തെരുവു നായയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം നാലു പേർക്ക് കപ്പൂരിൽ കടിയേറ്റിരുന്നു. ഇതിനിടെയാണ് കുറുനരിയുടെ ആക്രമണം. നാടാകെ ആശങ്കയിലാണ്.

Previous Post Next Post
WhatsApp