വയനാട് മാനന്തവാടിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു


 


വയനാട് | മാനന്തവാടിയിലെ ഒരു ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്.ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു.രോഗം ബാധിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും.എന്നാല്‍ ആര്യോഗ്യവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


പന്നികളെ ബാധിക്കുന്ന മാരക വൈറസ് രോഗമായ ആഫ്രിക്കന്‍ പന്നിപ്പനി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിരോധ നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് ശക്തമാക്കി. മാരകവും അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്‌സീനോ ചികിത്സയോ ഇല്ലാത്ത വൈറസ് രോഗമാണ്.


രോഗനിയന്ത്രണ സംവിധാനവും പ്രതിരോധ കുത്തിവയ്പും ഇല്ലാത്തതിനാല്‍ രോഗം കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊല്ലുകയാണ് രോഗ നിയന്ത്രണത്തിനുള്ള ഏക മാര്‍ഗം.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Previous Post Next Post
WhatsApp