പ്രമുഖ സുന്നി പണ്ഡിതൻ എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു


കണ്ണൂര്‍ | കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എന്‍. അബ്ദുല്‍ ലത്തീഫ് സഅദി(56) അന്തരിച്ചു. കണ്ണൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു

ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെെകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം

മയ്യിത്ത് നാളെ രാവിലെ 8 മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും.
ഭാര്യ: നസീമ. മക്കള്‍: ഹഫ്‌സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീന്‍, സഫിയ, മുഹമ്മദ് സിനാന്‍. മരുമക്കള്‍: അഡ്വ. സാബിര്‍ അഹ്‌സനി, ഉസ്മാന്‍ അസ്ഹരി, ഹാഫിള് ഉസ്മാന്‍ സഖാഫി. സഹോദരിമാര്‍: ഖദീജ ആറളം, ഹഫീള കാവുംപടി.
Previous Post Next Post
WhatsApp