തിരൂരങ്ങാടി: മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് ഹോം കെയർ എന്നീ സേവനങ്ങൾക്ക് വേണ്ടിയുള്ള മാരുതി ഇക്കോ വാഹനം നാടിന് സമർപ്പിച്ചു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് സയ്യിദ് അബ്ബാസലി തങ്ങൾ വാഹനം യൂത്ത് ലീഗ് ഭാരവാഹികൾക്ക് കൈമാറി.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഖ്യാതിഥിയായിരുന്നു. സി എച് മഹമൂദ് ഹാജി, എം അബ്ദുറഹ്മാൻ കുട്ടി , യൂ കെ മുസ്തഫ മാസ്റ്റർ, പാറക്കൽ റഫീഖ്, സി എച് അബൂബക്കർ സിദ്ദീഖ്, കെ മുഈനുൽ ഇസ്‌ലാം, അനീസ് കൂരിയാടാൻ, ഉസ്മാൻ കാച്ചടി, അയൂബ് തലാപ്പിൽ, സാദിഖ് ഒള്ളക്കൻ, ജാഫർ കുന്നത്തേരി , അഫ്‌സൽ വി പി, സി എച് അയൂബ്, ശബാബ് സി, ശമീം പി കെ, ഇസ്മായിൽ എം സി, അസ്ഹറുദ്ധീൻ പി കെ , ഇസ്മായിൽ സി, മുബശിർ കെ കെ, ബാപ്പുട്ടി ചെമ്മാട്, ഇസ്മാൻ ചെമ്മാട്, ഫായിസ് എൻ എ എന്നിവർ അടക്കമുള്ള നേതാക്കളും വൈറ്റ് ഗാർഡ് അംഗങ്ങളും യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുത്തു.