വെന്നിയൂര്‍ | പെരുമ്പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ പുതുപ്പറമ്പ് താഴത്തങ്ങാടി സ്വദേശി മുഹമ്മദലിക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രി 10 മണിയോടടുത്ത് താത്ക്കാലികമായി നിര്‍ത്തി.
ഫയര്‍ & റെസ്ക്യൂ ടീമംഗങ്ങള്‍,കാളിക്കടവും പരിസരങ്ങളിലും തിരച്ചില്‍ നടത്തിയങ്കിലും ആളെ കണ്ടെത്താനായില്ല.നാളെ (18-07-2022) രാവിലെ 8:30 ന് മലപ്പുറത്ത് നിന്ന് സ്ക്യൂബ ടീം തിരച്ചിലിന് എത്തുമെന്ന് ഫയര്‍&റെസ്ക്യൂ കരുമ്പില്‍ ലൈവിനോട് പറഞ്ഞു.
വേങ്ങര\തിരൂരങ്ങാടി പോലീസ്,തിരൂരങ്ങാടി തഹല്‍സിദാര്‍ സാദിക് ഒ,തെന്നല പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

