എടവണ്ണപ്പാറ | എസ്.കെ.ജെ. എം ജില്ലാ പ്രസിഡന്റും എസ്.വൈ.എസ്. ജില്ലാ ഉപാധ്യക്ഷനുമായ സയ്യിദ് ബി.എസ്.കെ. തങ്ങളുടെ മകൻ സയ്യിദ് സഈദ് തങ്ങൾ വാഹനാപകടത്തിൽ മരിച്ചു. 17 വയസായിരുന്നു.
എടവണ്ണപ്പാറ എളമരം റോഡിൽ സ്കൂളിനും ക്ഷേത്രത്തിനുമിടയിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കോടങ്ങാട് ദർസിലെ വിദ്യാർഥിയാണ്.
എടവണ്ണപ്പാറ- എളമരം റോഡിൽ ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ അപകട മരണമാണിത്. റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് ഒൻപത് വയസ്സുകാരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിന്റെ സഹോദര പുത്രൻ മുഹമ്മദ് നജാദാണ് മരിച്ചത്.
