VIDEO - ആയിരം കാതമകലെയാണെങ്കിലും... പാട്ടുമായി സാദിഖലി തങ്ങൾ



മലപ്പുറം- മലപ്പുറം ഗവൺമെന്റ് കോളേജ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ഗ്ലോബൽ അലൂംനി മീറ്റിൽ പാട്ടു പാടി മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 1981-84 കാലഘട്ടത്തിൽ മലപ്പുറം ഗവൺമെന്റ് കോളേജിലെ വിദ്യാർഥിയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ. ആയിരം കാതമകലെയാണെങ്കിലും എന്ന് തുടങ്ങുന്ന ഗാനമാണ് സാദിഖലി ശിഹാബ് തങ്ങൾ പാടിയത്. പരിപാടിക്ക് എത്തിയവരുടെ നിർബന്ധത്തിനൊടുവിലായിരുന്നു പാട്ടുമായി സാദിഖലി തങ്ങൾ മൈക്കിന് അടുത്തെത്തിയത്. 

Previous Post Next Post
WhatsApp