പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട


 ഇരുപതു ഗ്രാം എംഡിഎംഎ യുമായി  പെരിന്താട്ടിരി സ്വദേശി  തൊടുമണ്ണിൽ മൊയ്തീൻ കുട്ടി (24) പെരിന്തല്‍മണ്ണ യില്‍  പോലീസിന്‍റെ  പിടിയിലായത്.


മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി ഒരാള്‍ കൂടി പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയിലായി. പെരിന്തല്‍മണ്ണ സി.ഐ.സി.അലവി യുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദും സംഘവുമാണ് ഇരുപത് ഗ്രാം എംഡിഎംഎ യുമായി പെരിന്താട്ടിരി സ്വദേശി തൊടുമണ്ണില്‍ മൊയ്തീന്‍കുട്ടി (24) യെ  അങ്ങാടിപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തത്.


 ബാംഗ്ളൂര്‍,ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍  യുവാക്കളേയും സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച്  കേരളത്തിലേക്ക് കടത്തുന്നതായും ആവശ്യക്കാര്‍  പറയുന്ന സ്ഥലത്തെത്തിച്ചുകൊടുത്ത്   വില്‍പന നടത്തുന്ന സംഘത്തെ കുറിച്ച്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ്  IPS ന്  ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ   Dysp  എം.സന്തോഷ് കുമാര്‍,പെരിന്തല്‍മണ്ണ സി.ഐ. സി.അലവി  എന്നിവരുടെ  നേതൃത്വത്തിൽ  എസ്.ഐ സി.കെ.നൗഷാദും   സംഘവും  നടത്തിയ പരിശോധനയിലാണ്  മൊയ്തീന്‍കുട്ടി യെ ഇരുപത് ഗ്രാം എംഡിഎംഎ യുമായി  പിടിയിലായത് .

   ബാംഗ്ലൂര്‍,ഗോവ എന്നിവിടങ്ങളില്‍  ഇത്തരം മയക്കുമരുന്നുകള്‍  വില്‍പ്പന നടത്തുന്ന  വന്‍കിട മയക്കുമരുന്ന്  സംഘങ്ങളുടെ ഏജന്‍റുമാര്‍ മുഖേനയാണ്  കാരിയര്‍മാര്‍  ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നതെന്നും  മലയാളികളുള്‍പ്പടെയുള്ള ചിലര്‍ ഇതിന്‍റെ ഏജന്‍റുമാരായി  പ്രവര്‍ത്തിക്കുന്നതായും ജില്ലാപോലീസ് മേധാവി യ്ക്ക്  രഹസ്യ വിവരം ലഭിച്ചിരുന്നു. 


തുടര്‍ന്ന്   പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള കാരിയര്‍മാരെ നിരീക്ഷിച്ച് ഈ സംഘത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച്  നടത്തിയ അന്വേഷണത്തിനൊടുവിലാണ്  മയക്കുമരുന്ന് വില്‍പ്പനയിലെ പ്രധാന കണ്ണിയെ അങ്ങാടിപ്പുറം  ടൗണിനടുത്ത് വച്ച്  അറസ്റ്റ് ചെയ്തത് . 

ഒരു മാസത്തിനുള്ളില്‍ പെരിന്തല്‍മണ്ണയില്‍  സി.ഐ.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം  പിടികൂടിയത് കോടികളുടെ ലഹരിമരുന്ന്. ഒരു കിലോഗ്രാം ഹാഷിഷ് ,പത്ത് കിലോഗ്രാം കഞ്ചാവ് , നാല്‍പ്പത് ഗ്രാം എംഡിഎംഎ  എന്നിവയുള്‍പ്പടെ  പിടികൂടുകയും ലഹരിക്കടത്ത്  സംഘത്തിലെ ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു . മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന 

സംഘത്തിലെ  മറ്റു കണ്ണികളെ കുറിച്ചുള്ള  വിവരങ്ങള്‍  ശേഖരിച്ച് വരികയാണെന്നും  ഡിവൈഎസ്പി  എം.സന്തോഷ് കുമാര്‍,  എന്നിവര്‍ അറിയിച്ചു. 


മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നേതൃത്വത്തില്‍   പെരിന്തല്‍മണ്ണ സി.ഐ.സി.അലവി, എസ്.ഐ.സി.കെ.നൗഷാദ്, ജൂനിയര്‍ എസ്.ഐ. പി.എം.ഷൈലേഷ്, എ.എസ്.ഐ. ബൈജു, SCPO മാരായ സക്കീര്‍, സജീര്‍,ഷഫീഖ്,ഷക്കീല്‍,മിഥുന്‍, ഉല്ലാസ്, എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡുമാണ്  സംഘത്തിലുണ്ടായിരുന്നത് .

Previous Post Next Post
WhatsApp