കരുമ്പില്‍ ശിഹാബ് തങ്ങള്‍ സൗധത്തിന്റ ഉത്ഘാടനം അബ്ദുറഹ്‌മാന്‍ രണ്ടത്താണി നിര്‍വഹിച്ചു. 🎥 Video



ദേശീയ പാത വികസനത്തോടനുബന്ധിച്ച്,കരുമ്പില്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മറ്റിക്ക് കീഴില്‍,ആലില്‍ചുവടുണ്ടായിരുന്ന ശിഹാബ് തങ്ങള്‍ സേവന കേന്ദ്രവും,കരുമ്പില്‍ ടൗണിലെ ലീഗ് ഓഫീസും പൊളിച്ചു മാറ്റപ്പെട്ടിരുന്നു.

കരുമ്പില്‍-ചുള്ളിപ്പാറ റോഡില്‍, പൈനാട്ടില്‍ ബില്‍ഡിംഗില്‍,സജ്ജീകരിച്ച കരുമ്പിൽ ടൗണ്‍ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ സൗധം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്‌ഘാടനം ചെയ്തു.




തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പതാക ഉയർത്തി.

മുസ്‌ലിം ലീഗ് കരുമ്പിൽ ടൗണ്‍ കമ്മിറ്റിയുടെ ജനറൽ ബോഡിയോഗവും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.
തിരൂരങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികൾ ആയ യു.കെ മുസ്തഫ മാസ്റ്റർ , ഇക്ബാൽ കല്ലുങ്ങൽ , എ.കെ റഹീം , കെ.എം മൊയ്‌തീൻ , പി.ലംറത്ത് തുടങ്ങിയവര്‍ കമ്മറ്റി രൂപീകരണത്തിന് നേതൃത്വം നൽകി.

കരുമ്പില്‍ ടൗണ്‍ മുസ്ലിം ലീഗിന്റ പുതിയ പ്രസിഡന്റായി കെ.എം മുഹമ്മദിനെയും,സെക്രട്ടറിയായി എ കെ സലാമിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി
റാഫി ഒള്ളക്കൻ, കെ എം കോയ, അലിഹസ്സൻ സി വി, എം പി സിദ്ധീഖ്, ഹംസക്കുട്ടി പങ്ങിണിക്കാടൻ,
മുനീർ പങ്ങിണിക്കാടൻ തുടങ്ങിയവരെയും,
ജോയിന്റ് സെക്രട്ടറിമാരായി
സാദിഖ് ഒള്ളക്കൻ,
റഫീഖ് വള്ളിയേങ്ങൽ,
അലി കണ്ടാണത്ത്,
കെ കെ മുസ്തഫ,
അശ്റഫ് ചോലയിൽ,
ജലീൽ മാസ്റ്റർ കെ,
ഫിറോസ് കെ.കെ,
ട്രഷറർ എം ടി ഹംസ 
എന്നിവരെയും യോഗം ഐക്യ കണ്ഠ്യനെ തിരഞ്ഞെടുത്തു.

Previous Post Next Post
WhatsApp