📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

*പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി കാർ തകർത്ത കേസ്സിലെ പ്രതി അറസ്റ്റിൽ

📢 Published: IST 🔄 Updated: IST


 മലപ്പുറം | 21.8.22 ന് രാത്രി 8 മണിക്ക് കാളികാവ് പോലീസ് സ്റ്റേഷനിലെ അരിമണൽ  11-ാം  മൈലിൽ താമസിക്കുന്ന,സിവിൽ പോലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി  കാറ് തല്ലിത്തകർക്കുകയും പോലീസുകാരനെ കൊല്ലുമെന്ന് പറഞ്ഞ് കുടുംബത്തെ  ഭീഷണിപ്പെടുത്തുകയും ചെയ്ത നിരവധി ക്രിമിനൽ , മയക്ക്മരുന്ന് കേസിലെ പ്രതിയും പ്രദേശത്തെ കഞ്ചാവ് കച്ചവടക്കാരനുമായ കരുവാരക്കുണ്ട് സ്വദേശി 25 കാരനായ കൂനംമാവ്  മുതുകോടൻ മഷൂദ് 

 നെയാണ്  ഒരു കിലോഗ്രാമോളം തൂക്കം വരുന്ന കഞ്ചാവ് സഹിതം കരുവാരക്കുണ്ട് - കേരള പൂച്ചപ്പടിയിൽ വെച്ച് നിലമ്പൂർ DANSAF ടീമും കരുവാരക്കുണ്ട് പോലീസും ചേർന്ന് സാഹസികമായി പിടികൂടിയത് . 


സിവിൽ പോലീസ് ഓഫീസറുടെ വീട്ടിലെ ആക്രമത്തിന് ശേഷം വയനാട്ടിലേക്ക് ഒളിവിൽ പോയ മഷൂദ്  മുമ്പ് വീട്ട് പരിസരത്ത് ഒളിപ്പിച്ച  കഞ്ചാവ് എടുത്ത്  കൊണ്ട് പോവാൻ  രഹസ്യമായി വേഷം മാറി എത്തിയതായിരുന്നു ഇന്നലെ  വൈകുന്നേരം .



 ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നിലമ്പൂർ DANSAF ടീമും കരുവാരക്കുണ്ട് പോലീസ് ഇൻസ്പെക്ടർ സി കെ നാസറിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക  അന്വേഷണ സംഘം പ്രതിയെ പിൻതുടർന്ന്   പിടികൂടിയത്.


 പ്രതിയെ  ഇന്ന് കോടതിയിൽ  ഹാജരാക്കി.ജില്ലാ ക്രൈം സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ് ഐ, എം അസൈനാർ,അഭിലാഷ് കൈപ്പിനി,ആസിഫ്,കരുവാരക്കുണ്ട് എസ് ഐ, മനോജ്,ശിവൻ,SCPO Manu Mathew, CPO അജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ്  കേസ് അന്വേഷിക്കുന്നത്.

Join WhatsApp Group Send News / Ads